Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance Probe

Thrissur

ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

വ​ട​ക്കാ​ഞ്ചേ​രി: നി​ര​വ​ധി യു​വാ​ക്ക​ളു​ടെ കാ​യി​ക വ​ള​ർ​ച്ച​യ്ക്കും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും പ്ര​ധാ​ന വേ​ദി​യാ​യ ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

മ​ഴ പെ​യ്താ​ൽ ഗ്രൗ​ണ്ട് ചെ​ളി​ക്കു​ള​മാ​യി മാ​റു​ന്ന​തും ഗ്രൗ​ണ്ടി​ലാ​കെ കു​പ്പി​ച്ചി​ല്ലു​ക​ൾ, ഇ​രു​മ്പ് ക​മ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തും കാ​യി​ക പ​രി​ശീ​ല​ന​ത്തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. മി​ക​ച്ച ട​ർ​ഫ് ഗ്രൗ​ണ്ടും ആ​ധു​നി​ക കാ​യി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ജിം, ​വി​വി​ധ കാ​യി​ക കോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ന്നും ഗ്രൗ​ണ്ടി​ൽ ഇ​ല്ല.

ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ഗ്രൗ​ണ്ടി​ന്‍റെ ഇ​ന്ന​ത്തെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷി​ന് നി​വേ​ദ​നം ന​ൽ​കി.

അ​തോ​ടൊ​പ്പം ഗ്രൗ​ണ്ടി​ന്‍റെ സ്വാ​ഭാ​വി​ക​ഘ​ട​ന സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ജിം, ​വി​വി​ധ കാ​യി​ക കോ​ർ​ട്ടു​ക​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും കൗ​ൺ​സി​ല​റു​മാ​യ പി. ​എ​ൻ. വൈ​ശാ​ഖ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യു​വാ​ക്ക​ളു​ടെ കാ​യി​കവി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി​യോ​ട് വൈ​ശാ​ഖ് അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up